മാനസമണിയറ വാതില്‍ തുറന്നു

മാനസമണിയറ വാതില്‍ തുറന്നു
വാസന്തരാവുകള്‍ ആയിരം വന്നു
മോഹനസ്വപ്നങ്ങള്‍ മാടിവിളിക്കുന്നു
ആലോലമാടാന്‍ ദേവാ വാ........
(മാനസമണിയറ... )

മാമകതംബുരു രാഗങ്ങള്‍ മീട്ടുന്നു
താരുണ്യ സ്പന്ദനതാളലയത്തില്‍ (2)
കാരുണ്യം യാചിക്കും കാമുകി ഞാന്‍
മാധുര്യം പകരാന്‍ ദേവാ വാ...
(മാനസമണിയറ... )

കതിരൊളി വീശു നീ കുളിരലയായി
പുതിയൊരു പുലരിയെ പുല്‍കിടുവാന്‍ (2)
പുളകിത ഗാത്രിയായ് മാറ്റിടുവാന്‍
പുതുരഥമേറി ദേവാ വാ...

മാനസമണിയറ വാതില്‍ തുറന്നു
വാസന്തരാവുകള്‍ ആയിരം വന്നു
മോഹനസ്വപ്നങ്ങള്‍ മാടിവിളിക്കുന്നു
ആലോലമാടാന്‍ ദേവാ വാ........
ആഹാഹാ... ആഹാഹാ... ലാലാലാ.....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasa maniyara vaathil