താഴ്വാരം മൺപൂവേ
മൺപൂവേ തീ കായും പെൺപൂവേ
മൂടൽമഞ്ഞുമായ് മൂടും തെന്നലായ്
തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
ഓരോരോ രാത്രിയും ഓരോരോ മാത്രയും
താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ
പുൽക്കൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
അന്തിമലരിൻ ചെങ്കവിളിലെ തുമ്പിതൻ മൗനമോ
പൂപ്പളുങ്കിൻ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോൽക്കും ദേവഗാനം ഈറനാക്കും ചുണ്ടിനോ
ലഹരിയേതിനോ മധുരമേതിനോ
ഹൃദയസംഗമം ആഹാ പ്രണയബന്ധനം
കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
മിന്നാമിന്നികൾ മിന്നും രാത്രിയിൽ
വാതിൽപ്പാളികൾ മൂടും തെന്നലേ നിൻ
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും മൈനപാടും നാട്ടുചാറ്റും ഏറ്റുനില്‍ക്കും പൊയ്കയും പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും അതിമനോഹരം രതിമദാലസം പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം