മുങ്ങിമുങ്ങി മുത്തു പൊങ്ങി
മുങ്ങിമുങ്ങി മുത്തു പൊങ്ങി
മുത്തണിക്കുടം പൊങ്ങി
മുത്തണിക്കുടത്തിൽ നിന്നൊ-
രൊത്ത ഭൂതവുംപൊങ്ങി
കൂടുവിട്ടു കൂടുമാറി അയ്യയ്യാ
കൂട്ടിലിട്ട തത്തയായി അയ്യയ്യാ
പാടുപെട്ടു പാട്ടുപാടി തത്തമ്മ
പൂച്ചപൂച്ചയെന്നൊരിക്കല്‍ അപ്പപ്പാ
ലാക്കുനോക്കി പൂച്ചയും
മണം പിടിച്ചടുത്തുപോൽ
കൂടാരം കൂട്ടില്‍
കൂര്‍ത്തുമൂര്‍ത്ത നീൾനഖങ്ങള്‍
കൂട്ടിവെച്ചു മാന്തിപോല്‍
പിന്നാലെ കൂടി
മുങ്ങിമുങ്ങി മുത്തു പൊങ്ങി
മുത്തണിക്കുടം പൊങ്ങി
അണ്ണാർകണ്ണൻ പോലെ മാറീ
ആലുംമേലെ ഭൂതംകേറി ഹൊയ്
മൂളീ മൂങ്ങ മേലെകൊമ്പിൽ
താളിപീയ്യും അണ്ണാനുള്ളിൽ ഹൊയ്
താഴമ്പൂവിൻ രൂപം നേടീ
താഴെതീരത്തോടിക്കൂടി
അപ്പോഴുണ്ടൊരക്കിടി
കുപ്പവെട്ടി അപ്പിടി
താഴെവിട്ടു താഴെവീണു
താമരക്കുളത്തിലേ പൂവായി ഭൂതം
ഏതോവേടന്‍ എന്നോവന്നാ
പൂവുംവേരും കൊണ്ടേപോയി ഹൊയ്
പൂവില്‍ നിന്നും വണ്ടായ്മാറീ
പാവംഭൂതം മിണ്ടാതോടി ഹൊയ്
ഏതോ കൂന്തല്‍ പൂവിന്നുള്ളില്‍
താനേചെന്നു തേനുംതേടി
തട്ടിയിട്ടു വണ്ടിനെ
താഴെയായ്പൊടുന്നനെ
കാത്തുവെച്ചു പിന്നെയും
കുടത്തില്‍വീണടഞ്ഞുപോയ്
അയ്യയ്യോ ഭൂതം
മുങ്ങിമുങ്ങി മുത്തു പൊങ്ങി
മുത്തണിക്കുടം പൊങ്ങി
മുത്തണിക്കുടത്തിൽ നിന്നൊ-
രൊത്ത ഭൂതവുംപൊങ്ങി
കൂടുവിട്ടു കൂടുമാറി അയ്യയ്യാ
കൂട്ടിലിട്ട തത്തയായി അയ്യയ്യാ
പാടുപെട്ടു പാട്ടുപാടി തത്തമ്മ
പൂച്ചപൂച്ചയെന്നൊരിക്കല്‍ അപ്പപ്പാ
ലാക്കുനോക്കി പൂച്ചയും
മണം പിടിച്ചടുത്തുപോൽ
കൂടാരം കൂട്ടില്‍
കൂര്‍ത്തുമൂര്‍ത്ത നീൾനഖങ്ങള്‍
കൂട്ടിവെച്ചു മാന്തിപോല്‍
പിന്നാലെ കൂടി
മുങ്ങിമുങ്ങി മുത്തു പൊങ്ങി
മുത്തണിക്കുടം പൊങ്ങി