താരാട്ടി ഞാൻ
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍പാട്ടുമായ്
എന്‍ പുന്നാരേ നിന്‍ കാതില്‍
എന്നാളും ചൊല്ലീ ഞാന്‍
വളര് വളര് എന്‍ മോളേ
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
മുഖം വാടുമ്പോള്‍ ചിരി മായുമ്പോള്‍
കുറുമ്പോടെ നീ പിണങ്ങീടുമ്പോള്‍
പൊന്നേ എന്‍ മുത്തേ
അറിയാതെ ഞാന്‍ പാടും
ആരിരാരാരോ...
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍പാട്ടുമായ്
പിറന്നാള്‍ വന്നാല്‍ ഇളംനാവിങ്കല്‍
നറുംപാലും ഞാന്‍ പകര്‍ന്നീടുമ്പോള്‍
നെഞ്ചില്‍ എന്‍ നെഞ്ചില്‍
മെല്ലെ ഞാനുറക്കീടും
ആരിരാരാരോ...
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍പാട്ടുമായ്
എന്‍ പുന്നാരേ നിന്‍ കാതില്‍
എന്നാളും ചൊല്ലീ ഞാന്‍
വളര് വളര് എന്‍ മോളേ
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍പാട്ടുമായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tharatti njan
Additional Info
Year:
1995
ഗാനശാഖ: