മൊഴിയിൽ കിളിമൊഴിയിൽ

മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം 
ചിരിയില്‍ കുനുചിരിയില്‍ കുളിരമൃതം
കാറ്റും നീയും പുല്‍കുമ്പോള്‍ 
കാണാപ്പൂവിന്‍ നെഞ്ചോരം
അനുരാഗ സാന്ദ്രമായ്
രാവും ഞാനും പാടുമ്പോള്‍ 
കാണാച്ചുണ്ടിന്‍ ചൂടോരം
ശ്രുതി ചേര്‍ന്ന വീണയായ്
മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം 
ചിരിയില്‍ കുനുചിരിയില്‍ കുളിരമൃതം

മണിമുകിലിന്‍ കുളുര്‍വിരിയില്‍ 
അണിയണിയം മലരുതിരും
ദൂരേ ദൂരേ നിന്നെ കാണുമ്പോള്‍ 
പീലിക്കൂന്തല്‍ കണ്ടാല്‍ 
നീലക്കണ്ണും കണ്ടാല്‍
താഴെക്കാവില്‍ പൂക്കും 
താഴമ്പൂവും വാടും
അഴകേഴും വാരിച്ചൂടവേ
മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം 
ചിരിയില്‍ കുനുചിരിയില്‍ കുളിരമൃതം

തരളിതമാം കരളിതളില്‍ 
നിറമണിയും കവിളിണയില്‍
ഏതോ നാണം മെല്ലെപ്പൂക്കുമ്പോള്‍ 
തങ്കത്തിങ്കള്‍ തോല്‍ക്കും നിന്നെക്കാണാനല്ലോ
സ്വര്‍ണ്ണത്തൂവല്‍ത്തുമ്പീ നീയും പാറിപ്പോന്നു
ഇവളാണെന്‍ മോഹപ്പൂവനം

മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം 
ചിരിയില്‍ കുനുചിരിയില്‍ കുളിരമൃതം
കാറ്റും നീയും പുല്‍കുമ്പോള്‍ 
കാണാപ്പൂവിന്‍ നെഞ്ചോരം
അനുരാഗ സാന്ദ്രമായ്
രാവും ഞാനും പാടുമ്പോള്‍ 
കാണാച്ചുണ്ടിന്‍ ചൂടോരം
ശ്രുതി ചേര്‍ന്ന വീണയായ്
മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം 
ചിരിയില്‍ കുനുചിരിയില്‍ കുളിരമൃതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mozhiyil kilimozhiyil