തങ്കവിളക്കാണമ്മ
തങ്കവിളക്കാണമ്മ - നെഞ്ചിലെ
മന്ത്രക്കനിവാണമ്മ...അമ്മ
ഉദയക്കതിരു നിറച്ചൊരു സ്വര്‍ഗ്ഗ-
പ്പൂങ്കുടമാണെന്നമ്മ...അമ്മാ
തങ്കവിളക്കാണമ്മ - നെഞ്ചിലെ
മന്ത്രക്കനിവാണമ്മ...അമ്മ
അമ്മതന്‍ പൂപ്പിറന്നാളിന്ന്
ഇന്നന്നപൂർണ്ണേശ്വരി വരവുണ്ട്
ഏഴരപ്പൊന്നാനക്കാഴ്ചയുണ്ട്
ഉള്ളില്‍ ഗോശാലകൃഷ്ണന്റെ കേളിയുണ്ട്
മുറ്റത്തെക്കുമ്മേല് ഒപ്പനയില്‍
ഓശാനപ്പാട്ടിന്റെ ഈരടിയില്‍
തുള്ളിത്തുടിക്കുന്ന പൈതങ്ങളില്
മംഗളമേകുന്ന മേളമുണ്ട്
താലീപ്പീലി പാടിത്തരും
പായസം കോരിത്തരും - അമ്മ
താലീപ്പീലി പാടിത്തരും
പായസം കോരിത്തരും
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ
കൈയിലെടുത്തു തരും
ചിന്ദൂരക്കുറി തൊട്ടുതരും
പട്ടുറുമാല് തുന്നിത്തരും -അമ്മ
ചിന്ദൂരക്കുറി തൊട്ടുതരും
പട്ടുറുമാല് തുന്നിത്തരും
ഉമ്മയൊരായിരം പൂങ്കവിളില്‍
തന്നു കൊതിപ്പിക്കും
(തങ്കവിളക്കാണമ്മ...)
ഓരോ കാലടിച്ചോടിലും സംഗീത-
ധാരാ വീചികളോര്മ്മച്ചിന്തായ്
ഓരോ പുഞ്ചിരിപ്പൂവിലും ജീവിത-
ചെമ്പനീര്‍ തുള്ളികള്‍ കണതുറക്കാന്
ആയിരം പൗർണ്ണമി കാണുവോളം
അമ്മയ്ക്കായുരാരോഗ്യങ്ങള് നല്കേണം
ദൈവം നല്കേണം
ഇനിയും ജന്മമുണ്ടെങ്കിലെന്നമ്മതന്
ഓമനയായ് ഞാന്‍ പിറക്കേണം
(തങ്കവിളക്കാണമ്മ...)