തങ്കക്കനിയേകുന്ന കതിരോനേ

തങ്കക്കനിയേകുന്ന കതിരൊനേ
ശബരീശ്വരനൊരങ്കി നീ പകലോനേ
അംഗോപാംഗം പൊതിയേണേ..
കളഭങ്ങൾ മൂടും തിരുമേനീ..

ഓം.. ഓം... ഓം..

തങ്കക്കനിയേകുന്ന കതിരൊനേ
ശബരീശ്വരനൊരങ്കി നീ പകലോനേ
അംഗോപാംഗം പൊതിയേണേ..
കളഭങ്ങൾ മൂടും തിരുമേനീ..

വൃശ്ചികരാവിൽ വിധുവിന്റെ മോഹം
ഹിമമണി മാലകളോടേ..
അമ്പലമേട്ടിൻ നട മുന്നിലെത്തി
കിരണ കരങ്ങളും നീട്ടീ..
പാലഭിഷേകമോ പതിവായി..
മണികണ്ഠന് പൗർണമി നാളിൽ..
ഹരിനന്ദനാ നിന്റെ വനിയിന്നു
കാറ്റത്തു തിരതല്ലും പാലാഴിയായി..
ഹരിഭഗവാന്റെ പാലാഴിയായി..

ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡലദിന ശംഖൊലിയല കേഴ്ക്കുന്നയ്യൻ..

തങ്കക്കനിയേകുന്ന കതിരൊനേ
ശബരീശ്വരനൊരങ്കി നീ പകലോനേ
അംഗോപാംഗം പൊതിയേണേ..
കളഭങ്ങൾ മൂടും തിരുമേനീ..

സംക്രമനാളിൽ അടിയന്റെ ചുണ്ടിൽ
ശരണ സുധാരസമോടേ...
നിൻ തിരുമുന്നിൽ വിരിയുന്നു വീണ്ടും
പുതിയൊരു താമര ഞാനേ..
നെയ്യഭിഷേകമോ തൊഴുതൂ ഞാൻ..
നിറയുന്നൊരു പൂമിഴിയോടേ..
ശിവനന്ദനാ എന്റെ മനസ്സിന്റെ തീരത്തൊ
ഹിമഗംഗാ മാലേയമായി..
ഹരനമരുന്ന കൈലാസമായി..

ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാൽക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളിൽ..

തങ്കക്കനിയേകുന്ന കതിരൊനേ
ശബരീശ്വരനൊരങ്കി നീ പകലോനേ
അംഗോപാംഗം പൊതിയേണേ..
കളഭങ്ങൾ മൂടും തിരുമേനീ..

ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡലദിന ശംഖൊലിയല കേഴ്ക്കുന്നയ്യൻ..
ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാൽക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankakaniyekunna kathirone

Additional Info

അനുബന്ധവർത്തമാനം