തനിച്ചാകുമീ വെയിൽ പാതയിൽ

തനിച്ചാകുമീ വെയിൽപാതയിൽ
തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ
മഞ്ഞുകാലം പോലെ
മിഴിക്കോണിലെ തിളക്കങ്ങളിൽ
മിനുപ്പേറിടും ചിരിപ്പൂക്കളിൽ
വിരുന്നെത്തുമെൻ വിചാരങ്ങളിൽ
നീയൊരാളായ് കണ്ണേ
തെന്നൽ പോലെന്നുള്ളിനുള്ളിൽ നീ
മെല്ലേ വന്നുവോ...
ഇന്നോളം ഞാൻ കണ്ടറിഞ്ഞിടാ
മൗനം പെയ്തുവോ
കള്ളനാണേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനാണേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
തനിച്ചാകുമീ വെയിൽപാതയിൽ
തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ
മഞ്ഞുകാലം പോലെ

പറയാതെയേറ..അറിയുന്നില്ലേ..
ഇരുമാനസം തമ്മിലായ്
കനവോരോന്നെന്തേ..
മിഴിയിൽ വന്നേ..
മഷിയേകിയോ..ആർദ്രമായ്
പലനാളു പോകുമ്പോഴെന്തേ
പകലോടിമായുന്ന നേരം
ഇരവാകെയോരോ വിചാരം
അതിലാകെ നീയാം പ്രകാശം
കെടാതെന്നിലാളുന്നു നിൻ മുഖം
വിടാതെന്നെ മൂടുന്നു നിൻ സ്വരം

തനിച്ചാകുമീ വെയിൽപാതയിൽ
തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ
മഞ്ഞുകാലം പോലെ
തെന്നൽ പോലെന്നുള്ളിനുള്ളിൽ നീ
മെല്ലേ വന്നുവോ...
ഇന്നോളം ഞാൻ കണ്ടറിഞ്ഞിടാ
മൗനം പെയ്തുവോ
കള്ളനാണേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനാണേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ
കള്ളനാണേലും നിന്റെ കണ്ണിലോ
കാവലായി ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Thanichakumee veyil paathayil