സ്വപ്നം സ്വയംവരമായ്

 

സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി 
അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ 
സ്നേഹമയീ... സഖീ നീയെന്നരുകിൽ (സ്വപ്നം..) 

അലിയൂ എന്നിലലിയൂ ദേവാ 
അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) 
സുഖലോലമണിമഞ്ജരഥം തെളിക്കൂ 
എന്റെ പത്മരാഗരഥം തെളിക്കൂ..  ദേവാ.. (സ്വപ്നം..) 

ഒഴുകാമോളങ്ങളായി ദേവി 
നമുക്കൊഴുകാം തീരങ്ങൾ തേടി (ഒഴുകാ..)
പിരിയാതെ അകലാതെ ഒന്നായി 
ആത്മാവിലാത്മാവ്‌ ചേർത്തൊഴുകാം (സ്വപ്നം..) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swapnam swayamvaramayi