സുന്ദരിയേ വാ വെണ്ണിലവേ വാ

 

സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
(സുന്ദരിയേ...)

അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും  എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്
(സുന്ദരിയേ...)

ഇനിയെന്നേ കാണുമെന്റെ പുതുവസന്തമേ
നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
അറിയാതെൻ  ഓർമ്മയിലോ മധുരനൊമ്പരം
പച്ചനിര താഴ്വാരം പുൽകും വാനമേ
ചിങ്ങോളം കഥ ചൊല്ലും കായൽക്കരയേ
മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയോ കണ്ടോ
എന്നുയിരേ എവിടെ നീ സഖീ
(സുന്ദരിയേ...)
   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Sundariye Vaa Vennilave Vaa

Additional Info

അനുബന്ധവർത്തമാനം