ചെമ്പകമേ ചെമ്പകമേ
ചെമ്പകമേ ചെമ്പകമേ നീയെന്നും എന്റേതല്ലേ
സഖിയേ സഖിയേ ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ
സഖിയേ സഖിയേ ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ
തിരമാലകൾ തീരം തഴുകുമ്പോൾ
എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു
നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ
ചെന്നാനചന്തം വിരിയുന്നു
നിൻ കാതരമിഴിയിൽ തെളിയും
ഋതുകാര്യം പറയാമോ
ചെന്തളിരേ ചെന്താമരയേ
എൻ കൂടെ പോരാമോ
അഴകേ അഴകേ നീയെന്നും എന്റേതല്ലേ
(ചെമ്പകമേ...)
പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ
എൻ കണ്മണി പൊന്മയിലോ തേങ്ങിപ്പാടുന്നു
വിട പറയാതെങ്ങോ മറയുകയോ വെണ്മുകിലേ
മനമുരുകും ഗീതം കേൾക്കാമോ
ഒരു മേടക്കാറ്റിൻ കുളിരാൽ മിഴിയെന്നിൽ നീയറിയാമോ
നിൻ സ്നേഹപ്പുഞ്ചിരിയാലെൻ
മനസ്സിൽ തഴുകാമോ
വരദേ വരദേ നീയെന്നും എന്റേതല്ലേ
(ചെമ്പകമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chempakame
Additional Info
ഗാനശാഖ: