സുന്ദരിയാം യരൂശലേംകന്യകക്കായ്

സുന്ദരിയാം യരൂശലേം
കന്യകക്കായ് പാടാൻ ഒരു കിന്നരം ഞാൻ തീർത്തു
മഴയുടെ വെള്ളിക്കമ്പികളെല്ലാം
അഴകോടതിൽ കോർത്തു
വിരലുകളാലതു മീട്ടി നമ്മുടെ
അനുരാഗത്തെ തുയിലുണർത്തൂ (ആരിരാരോ...)

പ്രിയേ വരൂ നിൻ പ്രണയം മുന്തിരി
നീരിലുമധികം മധുരം
പ്രിയതമ നീ കൈക്കൊള്ളുകയിന്നീ
പവിഴക്കനിയാം ഹൃദയം
താഴ്വരയാകെ നിനക്കായ് പനിനീർ
പൂവൂകൾ കൊണ്ട് വിരിക്കുന്നു
ദേവദൂതികൾ നമ്മെക്കാണാൻ
പൂവുകളായ് വന്നണയുന്നൂ
പ്രിയേ വരൂ വരൂ
പ്രിയതമ വരൂ വരൂ
ഏദനിലെ മലർവനി പോലെ
ചേതോഹരമീ ഭൂമി (സുന്ദരിയാം...)

സഖീ സഖീ നീ ലെബനോണിൽ
നിന്നൊഴുകി വരും തേനരുവീ
വയണകൾ പൂക്കും വഴികളിലൂടെ
ഒഴുകും തെന്നൽക്കുളിർ നീ
നിന്റെ നിശ്വാസങ്ങളിലാപ്പിൾ
ക്കനിയുടെ പരിമളമൊഴുകുന്നൂ
നിന്റെ മൊഴികൾ മാദകമാം
ചെമ്മാതള മണികൾ പോലെ
പ്രിയേ വരൂ വരൂ
പ്രിയതമ വരൂ വരൂ
ഏദനിലെ മലർവനി പോലെ
ചേതോഹരമീ ഭൂമി (സുന്ദരിയാം...)

--------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sundariyaam yarushalemkanyakakkay

Additional Info

അനുബന്ധവർത്തമാനം