സുന്ദരി നിൻ ചാരത്തു

സുന്ദരി നിൻ ചാരത്തു വന്നണയും നേരത്തു
അറിയാതെന്നുള്ളിൽന്നുള്ളിൽ പ്രേമം പൂത്തല്ലോ
ആകാശം പോലെ മെല്ലെ പൂത്തു വിരിഞ്ഞു നീ മുല്ലേ
നിൻ മാറിൽ ചേർന്ന് മയങ്ങാൻ മോഹം പൂത്തല്ലോ
നീയരികത്തണയും നേരത്തു ഞാൻ കവിളിൽ മുത്തും സമയത്തു
മാനത്തണയും ചന്ദിരനായി മിന്നാമിനുങ്ങിയില്ലേ
നീരിൻ മകളാം താമര പോലെ വണ്ടിൻ ചുണ്ടിലെ പൂമ്പൊടി പോലെ
മനസ്സിൻ തീരത്തായ് നീയെന്നും പൂക്കൾ വിരിച്ചതല്ലേ

ഓഹോ ......ഓ .......ഓ........

പെണ്ണിന്റെ കണ്ണൊന്നു മിന്നണ കണ്ടാ ആണിന്റെ
ചങ്കൊന്നു കൊട്ടണപോലെ കൊട്ടൊന്നു കേൾക്കാനായ്
കാതു കൊടുത്താ ഹാല അനുരാഗ താളങ്ങൾ പെരുകണ പോലെ
അവളൊന്നു നോക്കണമെന്നാൽ വേലികളേറെ
പാടുന്ന കാമുകരാജൻ പാർത്തീടുമിവിടെ
ചേലൊത്ത സുന്ദരിയാം നീ താരകറാണി
ചന്ദ്രന്റെ അരികത്തണയും തീരത്തിവിടെ

ഓഹോ ......ഓ .......ഓ........

പെണ്ണിന്റെ കവിളൊന്നു ചോക്കണ കണ്ടാ
ആണിന്റെ മോഹങ്ങൾ പൂക്കണപോലെ
ഇതളിന്റെ അരികത്തായി നോക്കിയിരുന്നാൽ
ചായങ്ങൾ പൂശിയ നല്ലൊരു കാമുകവേഷം
സുന്ദരമാം പ്രണയം വിടരും ആരാമം പോൽ
മാനത്തെ മധുരം പകരും അമ്പിളി പോലെ
നീയാണെൻ മനസ്സിൽ എന്നും പൂവിൻ മധുരം
അണയാതെ കാക്കണമെന്നിൽ പ്രണയം

ഓഹോ ......ഓ .......ഓ........

സുന്ദരി നിൻ ചാരത്തു വന്നണയും നേരത്തു
അറിയാതെന്നുള്ളിൽന്നുള്ളിൽ പ്രേമം പൂത്തല്ലോ
ആകാശം പോലെ മെല്ലെ പൂത്തു വിരിഞ്ഞു നീ മുല്ലേ
നിൻ മാറിൽ ചേർന്ന് മയങ്ങാൻ മോഹം പൂത്തല്ലോ
നീയരികത്തണയും നേരത്തു ഞാൻ കവിളിൽ മുത്തും സമയത്തു
മാനത്തണയും ചന്ദിരനായി മിന്നാമിനുങ്ങിയില്ലേ
നീരിൻ മകളാം താമര പോലെ വണ്ടിൻ ചുണ്ടിലെ പൂമ്പൊടി പോലെ
മനസ്സിൻ തീരത്തായ് നീയെന്നും പൂക്കൾ വിരിച്ചതല്ലേ

ഓഹോ ......ഓ .......ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundari nin charathu