ഓർമ്മതൻ ഊഞ്ഞാലിൽ

ഓർമ്മതൻ ഊഞ്ഞാലിൻ തുഞ്ചത്തായേറി
മുറ്റത്തെ മാവിൻ ചോട്ടിൽ നീ നിഴലാവുന്നു
കാർമുകിൽ മാനം പെയ്യാതെ നിന്നു
കൂടേറാ പൈങ്കിളി പോലും മൗനമായ്
കൂട്ടിരുന്നു നീ എന്നിനി കൂടെ വരും
എൻ താങ്ങായി കൂട്ടു വരും
നീ എന്നിനി കൂടെ വരും
താങ്ങായി കൂട്ടു വരും

ഓഹോ ഓഹോ ഓഹോ

വയൽക്കിളികൾ കഥ പറയും ഓണക്കാലമോർക്കേ
കസവു മുണ്ടിൻ ഓരംപറ്റി
കൂടെ ഞാൻ നടന്നു
നീയാകും കുടയിൽ
വെയില് ഞാൻ മറന്നു
അമ്മ തൻ താരാട്ടിൻ
ഈണവും മറന്നു
നീയെന്റെ സൂര്യനായി
കുളിരേകും ചന്ദ്രനായി
പുതു മണ്ണിൻ മണം
കൊണ്ട് വരും
ചാറ്റൽ മഴയുമായി
കുന്നോളം സ്നേഹമൂട്ടി അച്ഛൻ തന്നില്ലേ
ഇല്ലോളം കയ്പ്പിൻ നീര് നമ്മള്മോന്തിയില്ലേ
ദെണ്ണങ്ങള് മാറാനായി നോമ്പ് നോക്കിയില്ല
കണ്ണീരിന് ഉപ്പിൽ കരിങ്കാടി കുടിച്ചില്ലേ
ഈ പൊന്നു മോന് വേണ്ടി ഒരു ഊന്നു വടിയായി
ഒരു പുണ്യമായി എന്നും എന്നും
കൂട്ടിരിക്കും ഞാൻ

(ഓർമ തൻ ഊഞ്ഞാലിൻ)
 

നടവഴിയിൽ കരിയിലകൾ നിന്നെ കാത്തിരിപ്പു
അമ്പലത്തിൻ ആൽത്തറയിൽ നോവുമായി ഞാനും എന്നിനി വീട്ടിൽ ദീപങ്ങൾ കൊളുത്തും
എന്നിനി സന്തോഷ മാലകൾ കോർക്കും
അച്ഛനെന്ന പാഠം ജീവിതത്തിലെന്നും
ശാസനമായ് സാന്ത്വനമായ്പുതിയ ലോകമായ്

(ഓർമ്മതൻ ഊഞ്ഞാലിൻ.. )

ഓഹോ ഓഹോ ഓഹോ ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormmathan Oonjalil