സ്തുതി

ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി

രക്തം മുഴുവൻ നീയേ ... മൊത്തം ഉലകും നീയേ ...
കാറ്റും തണലും നീയേ നീയേ നീയേ... കത്തും മുറിവും നീയേ
എൻ തെറ്റും ശരിയും നീയേ ... എൻ കനവും കഥയും നീയേ
നീയേ ... നീയേ ... നീയേ ...

ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ ... പിടയുന്നേ ...
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ ... ഉരുകുന്നേ ...

ക്ഷീണിച്ചേ ... പകരം ഞാനെന്തു തരാനായ്
സ്നേഹത്താൽ കൊന്നു തരാനായ്
ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ
മരണംവരെ നീയോർക്കാൻ ... 
മരണംവരെ നീയോർക്കാൻ ... ഓർക്കാൻ ...

ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി
ബോഗയ്ൻവില്ല പൂക്കളും ഞാനാകും ഓർമ്മയും
നിന്നുള്ളിൽ കാക്കുന്ന കർത്താവിന്നു സ്തുതി

ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി
പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും
നിന്നേയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി

ഉടലും ഉയിരും നീ മൂടിയ നേരം
ശ്വാസം മുട്ടുന്നേ ... പിടയുന്നേ ...
പറയും വാക്കും നിൻ കണ്ണിലെ നോക്കും
മെല്ലെ കൊല്ലുന്നേ ... ഉരുകുന്നേ ...

ക്ഷീണിച്ചേ ... പകരം ഞാനെന്തു തരാനായ്
സ്നേഹത്താൽ കൊന്നു തരാനായ്
ചുണ്ടാകും തോക്കിൽ നിന്നുണ്ടയുതിർക്കാം ആമേൻ
മരണം വരെ നീ ...
മരണംവരെ നീയോർക്കാൻ ... 
മരണംവരെ നീയോർക്കാൻ ... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sthuthi

Additional Info

Year: 
2024
Mixing engineer: 
Mastering engineer: 
Orchestra: 
ബാസ് ഗിറ്റാർസ്

അനുബന്ധവർത്തമാനം