സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ

സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ

നിർമ്മലഹൃത്തതിൽ ശാന്തി പകരുവാൻ സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹസ്വരൂപൻ സമാഗതനായ്

പാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ ഈണത്തിൽ പാടുന്ന വേണുവാക്കൂ

നാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാം
നാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാം
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ

ഒലിവില പാടിയ ഓശാനഗീതികൾ ഓർമ്മയിൽ ഞാനെന്നും ഓമനിക്കാം

ഓർശലം വീഥികൾ ഇന്നുണർന്നീടട്ടെ എൻ പ്രിയനാഥനെ സ്വീകരിക്കാൻ
ഓർശലം വീഥികൾ ഇന്നുണർന്നീടട്ടെ എൻ പ്രിയനാഥനെ സ്വീകരിക്കാൻ
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ
നിർമ്മലഹൃത്തതിൽ ശാന്തി പകരുവാൻ സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehamezhunnalli Aathmaavn Vediyil

അനുബന്ധവർത്തമാനം