മാനസത്തിൻ മണിവാതിൽ

മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു
ദൈവപുത്രൻ കുരിശേന്തി കാൽ കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നിടുന്നു
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു

മോദമെന്നിൽ ത്യാഗമെന്നിൽ പങ്കുചേരാൻ
നാ‍ഥനെന്നെ സ്നേഹമോടെ വിളിക്കുന്നു
ദുഃഖസാഗരജീവിതത്തിൽ അലയുമ്പോൾ
ദിവ്യരാജൻ ശാന്തിതൂകാൻ വന്നിടുന്നൂ
ദുഃഖസാഗരജീവിതത്തിൽ അലയുമ്പോൾ
ദിവ്യരാജൻ ശാന്തിതൂകാൻ വന്നിടുന്നൂ, വന്നിടുന്നൂ
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു

സ്നേഹരാജൻ എന്നിലിന്നു അണയുമ്പോൾ
ഹൃദയവീണകമ്പിയെല്ലാം തുടിയ്ക്കുന്നു
സർവ്വലോകരാജൻ യേശു എന്നിൽ വാഴും
ഞങ്ങളിന്നു ജീവിതത്തിൽ ഒത്തുചേർന്നൂ
സർവ്വലോകരാജൻ യേശു എന്നിൽ വാഴും
ഞങ്ങളിന്നു ജീവിതത്തിൽ ഒത്തുചേർന്നൂ, ഒത്തുചേർന്നൂ
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു, വിളിക്കുന്നു
മാനസത്തിൻ മണിവാതിൽ തുറന്നീടാൻ
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു,
വിളിക്കുന്നു, വിളിക്കുന്നൂ, വിളിക്കുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanasathin Manivathil

അനുബന്ധവർത്തമാനം