സ്നേഹം തേനല്ലാ
Music:
Lyricist:
Singer:
Film/album:
സ്നേഹം തേനല്ലാ ഓഹോഹോ..
നോവിൻ കയ്പല്ലാ (2)
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
(സ്നേഹം..)
ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി (2)
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളും കടവത്തായ്
ആരുണ്ട് തുണയായീ വേറെ (2)
നല്ല പവിഴങ്ങളിനിയെന്തീനേറെ
(സ്നേഹം..)
തന്നാനാനേ ആ..ആ.ആ
കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ
എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ (2)
കാറ്റിലുലയാത്ത തിരിനാളമല്ലേ
(സ്നേഹം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sneham thenalla