ശ്യാമസാന്ദ്ര നീലസന്ധ്യയില്‍
ആ.... ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ... ശാരികേ നീ കരയുവതെന്തേ സുരലോകരാഗപരാഗമൊഴുകും ശാരദരാവിൻ തേര് വരുമ്പോൾ ശാരികേ നീ....കരയുവതെന്തേ ആ.... ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ... ശാരികേ നീ കരയുവതെന്തേ സ്വരരാഗതാളലയ വിപഞ്ചിക തകരുന്നൂ ഒരു കിളിക്കൂട്ടിലൊരു പൂങ്കിളി എകാന്തയായ് ആ.... ആ കിളി ഞാന്‍...ഏകാകിനി ഞാന്‍ നിത്യ ദുഃഖത്തിന്‍ മരുഭൂവിലേതോ മയക്കത്തില്‍ മുങ്ങി ചിറകടിച്ചലയുന്ന ശാരിക ഞാന്‍ ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ... ശാരികേ നീ കരയുവതെന്തേ സുമരാജികള്‍ മുറ്റത്ത് ചിരിതൂകും മണിമേടയില്‍ കരിനിഴലുകള്‍ കരിഭൂതക്കളിയാട്ടമാടുന്നൂ ആ.... ഇടറുന്നു ഞാന്‍ ബന്ധങ്ങളൊക്കെയും വ്യർഥമായ് തീര്‍ന്നു ഏകാന്തദുഃഖത്തിന്‍ ലഹരിയില്‍ മുങ്ങീ.... ചിറകടിച്ചലയുന്ന ശാരിക ഞാന്‍ ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ... ശാരികേ നീ കരയുവതെന്തേ സുരലോകരാഗപരാഗമൊഴുകും ശാരദരാവിൻ തേര് വരുമ്പോൾ ശാരികേ നീ....കരയുവതെന്തേ ആ.... ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ... ശാരികേ നീ കരയുവതെന്തേ ആ....