സായംസന്ധ്യയിൽ ഒരു നോവിൻ സൂര്യനായ്

സായംസന്ധ്യയിൽ ഒരു നോവിൻ സൂര്യനായ്
ഇരുളിന്റെ കോണിൽ എരിയുന്നു നീയെനിക്കായ്
ഓരോ മാത്രയും നീയെൻ യാത്രയിൽ
എനിക്കായി നേരും മനസ്സിന്റെ മന്ത്രങ്ങൾ നീ

കൊളുത്തുന്നു നീയെൻ കിഴക്കിന്റെ കോണിൽ
ഉഷസ്സിന്റെ മലർത്താരക്മ്
ചുരത്തുന്നു നീയെൻ മനസ്സിന്റെ ചുണ്ടിൽ
കനിവിന്റെ മണിപ്പാൽക്കുടം
എന്നുയിരേ എന്നുലകേ
നീയെന്റെ മാത്രം താരാട്ടു പാട്ടല്ലയോ

തളർന്നെന്നു തോന്നും തണുപ്പിന്റെ മെയ്യിൽ
പുതപ്പിച്ചു പുലർക്കമ്പളം
നിറഞ്ഞെന്നു തോന്നും നിലാവിന്റെ കൺകൾ
തുടുപ്പിച്ചു  തൂവൽ സാന്ത്വനം
എൻ കനവേ എൻ കലികേ
ഞാൻ നിന്റെ കൂട്ടിൽ പാടാത്ത പ്രാവല്ലയോ

----------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sayam sandhyayil