ശരദിന്ദുവായ് വന്ന ശാലീനതേ

 

 

ശരദിന്ദുവായി വന്ന ശാലീനതേ
നീ ഒരു കുമ്പിൾ കുളിർ നിലാവെനിക്ക് തന്നു
ശത തന്ത്രിയാം നിന്റെ വീണ മീട്ടി
ഒരു മധുരസംഗീതമായ് നീ ഒഴുകി വന്നു
(ശരദിന്ദു....)

ഇന്നൊരു ഗസലിൻ രജനീ ഗന്ധി
എൻ മലർ വാടിയിൽ വിരിയേ
ഇതൾ വിരിയേ
നനവാർന്നൊരു പട്ടുറുമാലായ് നിൻ
മൃദുമാനസമതിലമരുമ്പോൾ
പടരുകയല്ലേ തോഴീ അതിലെൻ
പ്രണയപരാഗ സുഗന്ധം
(ശരദിന്ദു....)

എന്നൊരു മുകിലിൻ പിന്നിൽ നിന്നെൻ
അമ്പിളി നീട്ടിയ കതിരോ കതിരൊളിയോ (2)
ക്ഷണികത തന്നുടെ അഴകോ
മഴവിൽ കണിയോ
പറയൂ നീയാരോ
ഒരു കിളിവാതിൽ പഴുതിലൂടെൻ അരികിൽ
വീണ നിലാവോ
(ശരദിന്ദു....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saradinduvaay Vanna Shaaleenathe

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം