എത്ര പൂവുണ്ടായാലും

 

 

എത്ര പൂവുണ്ടായാലും എൻ മലർത്തൊടിയിലെ
തൊട്ടാവാടി പൂവിനെയാണെനിക്കിഷ്ടം (2)
കാണാതെ മെല്ല്ലെ വന്നു കാറ്റൊന്നു തൊട്ടാൽ പോലും
നാണിച്ചു കണ്ണടച്ചു തല കുനിക്കും
നിന്നെപ്പോലെ സഖീ നിന്നെപ്പോലെ

പാട്ടുപാടുവാൻ വരും ജാലകപ്പക്ഷികളിൽ
ജാലകമൈനയോടാണെനിക്കിഷ്ടം
പാട്ടുപാടുവാൻ വരും ജാലകപ്പക്ഷികളിൽ
പാവമാ മൈനയോടാണെനിക്കിഷ്ടം
വാലിട്ടു കണ്ണെഴുതി വേലിക്കൽ നിന്നെ കാത്തു
ചൂളം വിളിക്കുമവൾ മെല്ലെ മെല്ലെ
നിന്നെപ്പോലെ സഖീ നിന്നെപ്പോലെ
(എത്ര പൂവുണ്ടായാലും...)

വിണ്ണിൽ  വിടരും മാരിവില്ലിലെ നിറങ്ങളിൽ
ഇന്നീ ചുവപ്പിനോടാണെനിക്കിഷ്ടം
സ്നേഹത്തിൻ നിറമല്ലേ സ്നേഹത്താൽ ഉരുകുമെൻ
ദേവി തൻ ആത്മാവിൻ നിറമല്ലേ
സ്വപ്നമല്ലേ എല്ലാം സ്വപ്നമല്ലേ
(എത്ര പൂവുണ്ടായാലും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethra poovundayalum