സാഗരം

സാഗരം ചാലിച്ച ചായം

സാഗരം ചാലിച്ച ചായം പകർന്നതോ

നിൻ മിഴിക്കോണിലെ നീലം

കാർമുകിൽ മെല്ലെ കവർന്നെടുത്തതോ നിൻ

കൂരിരുൾ കൂന്തലിൻ ശ്യാമം (സാഗരം..)

 

പാടിപ്പറന്നു പോം പൈങ്കിളിത്തത്ത തൻ

പാടലച്ചുണ്ടിലെ ഈണം

അലിയിച്ചു ചേർത്തുവോ നിൻ കളകണ്ഠത്തിൽ

അലരിലെ നറുതേൻ മധുരം നറുതേൻ മധുരം (സാഗരം..)

 

പൂമുല്ലപൂക്കൾ കൊണ്ടൊരുക്കിയെടുത്തതോ

നിന്റെയീ തൂമന്ദഹാസം

താമരപ്പൂക്കളിൽ നിന്നെടുത്തതോ നിന്റെ

ഈ മൃദുമേനി തൻ സ്നിഗ്ദ്ധം

മേനി തൻ സ്നിഗ്ദ്ധം(സാഗരം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sagaram

Additional Info

അനുബന്ധവർത്തമാനം