രതിദേവതാശില്പമേ

രതിദേവതാശില്പമേ
രംഗമണ്ഡപ രോമാഞ്ചമേ
അജന്താഗുഹയിലെ സംഗീതമേ
അമ്പലച്ചുവരിലെ ശൃംഗാരമേ  (രതിദേവതാ...)

മന്വന്തരങ്ങളെ മടിയിൽ വളർത്തിയ
മന്ത്രവാദിനികൾ
സംസ്കാരത്തിന്നഴികളുയർത്തിയ
സിന്ധു ഗംഗാനദികൾ
അവരുടെ ഗാനങ്ങൾ കേട്ടു വളർന്നോരഹല്യയല്ലേ നീ
കവിയുടെ ദാഹം രൂപമായി
കല്ലിൽ തുളുമ്പും ഗാനമായി (രതിദേവതാ...)

മന്ത്രോച്ചാരണ യമുനയിൽ നീന്തിയ
സന്ധ്യാദേവതകൾ
വേദപുരാണത്തപ്പടവുകൾ താണ്ടിയ
ദേവർഷീ ഹൃദയങ്ങൾ
അവരിലുമനുരാഗ ഭാവന നെയ്തോരഭിനിവേശം നീ
മതത്തിൻ ശക്തിശിലയായ്
മദിച്ചു തുള്ളും കാമമായ് (രതിദേവതാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathidevathaasilpame

Additional Info

അനുബന്ധവർത്തമാനം