രാഗം മുളച്ചുണർന്നു

രാഗം മുളച്ചുണർന്നു -എൻ
മോഹത്തിലെ ഉൾദാഹങ്ങളിൽ
നാദവും താളവും രൂപവും ഭാവവും
ചേലിൽ ഇണങ്ങിനിന്നു
(രാഗം..)

സ്വർണ്ണത്തിൻ വർണ്ണംപോൽ ജ്വലിക്കുന്നിൻ
അംഗങ്ങൾ പകരട്ടെ ആനന്ദമധുരധ്വനി
മകരന്ദം ഞാനുണ്ട്‌ മയക്കത്തിൽ ലയിക്കുന്ന
പൊൻവണ്ട്‌ പോലുള്ളം നിറയട്ടിനി (സ്വർണ്ണത്തിൻ..)

മാദകമാം വേളകളേ...
വാക്കുണർന്നും ചൂടണിഞ്ഞും
ദേഹം തുടിച്ചുണർന്നും
(രാഗം..)

പൂമഞ്ചു ചുണ്ടത്ത് ഞാൻ തന്ന മുത്തങ്ങൾ
കാവടിയാടട്ടെ നാണത്തിനാൽ
പൂർണ്ണേന്ദു രാത്രിയിൽ നീ തന്ന കുളിരിന്നു
മഞ്ചത്തിൽ വിരുന്നല്ലോ മലരമ്പിനാൽ

മാറിൽ മുല്ല വല്ലരിയാൽ
കേണമിഴി ചേർന്നുവല്ലോ
കാമം തിളച്ചുണർന്നു
രാഗം മുളച്ചുണർന്നു എൻ മോഹത്തിലെ ഉൾദാഹങ്ങളിൽ
നാദവും താളവും രൂപവും ഭാവവും
ചേലിൽ ഇണങ്ങി നിന്നു
(രാഗം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ragam mulachunarnnu

Additional Info

Year: 
1978

അനുബന്ധവർത്തമാനം