ഒരുനാള്‍ ഉല്ലാസത്തിരുനാള്‍
ഒരുനാള്‍ ഉല്ലാസത്തിരുനാള്‍
സുഷമകള്‍ നേടി പുതുമകള്‍ തേടി
കാണ്മൂ നാം ഇന്നാളും സുഖനാള്
(ഒരുനാള്‍..)
മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി
നിന്നില്‍ പൊന്നാള് കണ്ടൂ ഞാന്‍ - കണ്ണില്‍
സ്വര്ഗ്ഗത്തിന് നിഴലും കണ്ടൂ ഞാന്‍
നിന്മുഖം പൂത്തുവിടര്‍ന്നല്ലോ നിന്
നിഴല്‍ തേടി വളര്‍ന്നല്ലോ
(ഒരുനാള്‍..)
നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ
കോപം വേഗം മാറില്ലേ -മാറും
നല്വാഴ്വെന്നാല് ആകുമല്ലോ
പുഞ്ചിരിതൂകും നീയെന്റെ മാത്രം
പൊന്നഴകേ നീ പൂങ്കാറ്റ്
(ഒരുനാള്‍..)
മംഗളനാൾ വേണം മതിതീരെ സുഖം വേണം
എന്നും കാവൽ നീ വേണം -നമ്മിൽ
ഭാവി ഗീതം ഞാനാകും
കാവ്യം പോലെ നീയിരിക്കെ
ആയിരം കനവിൽ ചേർന്നുറങ്ങാം
(ഒരുനാള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
oru naal ullasathirunaal
Additional Info
Year:
1978
ഗാനശാഖ: