രാത്രി രാത്രി

രാത്രി രാത്രി പാർവണേന്ദു രാത്രി
സ്വപ്നാടകയായ് വന്നൂ ഞാൻ
ചിത്രശിലാമണി മണ്ഡപത്തിൽ (രാത്രി..)
 
കാറ്റിൽ കരിമ്പന മുടിയഴിച്ചാടുമീ
കാട്ടിലെ ഇളം നീല മുളങ്കൂട്ടിൽ (2)
നിഴൽ പോലെ നിന്നെ ഞാൻ അനുഗമിപ്പൂ
നിനക്കായ് ഞാൻ നിത്യം കാത്തു നില്പൂ
കാത്തു നില്പൂ ആഹഹാ.ആഹഹാ.ആ‍........(രാത്രി..)
 

സ്വർണ്ണപട്ടാംബരം ചുറ്റിയുണർത്തുമീ

വാസന്തഭംഗികൾ കാണുമ്പോൾ

മുകിൽ പോലെ ഞാൻ നിന്നിൽ പെയ്തിറങ്ങും

കടലാം നീയെന്നെ ഏറ്റു വാങ്ങൂ

(രാത്രി,...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raathri Raathri

Additional Info

അനുബന്ധവർത്തമാനം