പുള്ളിമാൻ കണ്ണിലെ

പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്
മിണ്ടിപ്പറഞ്ഞുംകൊണ്ടേ പാറിപ്പോവുന്നേ
ആകാശത്തെങ്ങോ മെല്ലെ കൂടുംകൂട്ടുന്നേ
അപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
ഓരോരോ ശീലക്കേടിൽ കാലം മായുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...

പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്

കെട്ടാനോ പൂട്ടാനോ ആരും വന്നെത്താതേ
കൂട്ടിൽ തനിച്ചായ നേരത്താരാരോ
ഒട്ടും നിനയ്ക്കാതെ മുന്നും പിന്നും നോക്കാതെ
പറ്റിക്കൂടാൻ തോന്നില്ലയോ
എങ്ങോട്ടീ തേരോട്ടം? എന്തായിടും?
മരമോടിച്ചാടി ചുറ്റുമ്പോൾ
കടിഞ്ഞാണെങ്ങാൻ
പിന്നെയും പിന്നെയും പാലൂട്ടുന്നൊരമ്മയിൽ
ആധികളായ്
എന്നാലീ രണ്ടാളോ പ്രേമത്തിൻ ആഴിയ്ക്കുള്ളിൽ 
മുങ്ങിത്തപ്പുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ 

പുള്ളിമാൻ കണ്ണിലെ കണ്ണനായ് മാറിയോ
ഉള്ളിലെ പൊൻകണി കണ്മണീ മാത്രമായ്
മിണ്ടിപ്പറഞ്ഞുംകൊണ്ടേ പാറിപ്പോവുന്നേ
ആകാശത്തെങ്ങോ മെല്ലെ കൂടുംകൂട്ടുന്നേ
അപ്പപ്പോൾത്തന്നെ എല്ലാം ചൊല്ലിത്തീരുന്നേ
ഓരോരോ ശീലക്കേടിൽ കാലം മായുന്നേ
അരേ വാഹ് ... ചിരിയാ ... ഹരമാ ...രസമാ ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulliman Kannile