പ്രിയലോകമേ

പ്രിയലോകമേ പുലരാതെയീ
ശുഭരാത്രിതൻ കഥ നീളുമോ
ഉഷസ്സാകവേ വിധി മാറുമോ
ചെവി കേൾപ്പതോ നുണയാകുമോ

എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതേ

ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം 
കിട്ടാതിരിപ്പോ

മേലേ വാനക്കൊമ്പിൽ 
വെള്ളിത്തിങ്കളിരിക്കണ്
തഴെ നടക്കണതെല്ലാം
കണ്ട് ചിരിക്കണ്

നീളേ പാലപ്പൂക്കൾ 
മൊത്തം മണം പരത്തണ്
ആരോ മോഹങ്ങൾതൻ 
അപ്പം വെട്ടിപ്പകുക്കണ്

പ്രിയലോകമേ പുകമഞ്ഞിലെ 
മറ നീക്കുമോ തണുപ്പാറ്റുമോ
ഇനി പാതിരാ സുഖനിദ്രയോ
ഭയമേറ്റിടും ഒരു സ്വപ്നമോ

എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതേ

ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം 
കിട്ടാതിരിപ്പോ

പ്രിയലോകമേ പുലരാതെയീ
ശുഭരാത്രിതൻ കഥ നീളുമോ
ഉഷസ്സാകവേ വിധി മാറുമോ
ചെവി കേൾപ്പതോ നുണയാകുമോ

എൻ മുഖം പൊത്താതെ നീ
കയം കാട്ടാതെ നീ
ഉടൻ കൺകെട്ടി കാട്ടിൽ
കൊണ്ടോയ് വിടാതേ

ഈ മിനുങ്ങുന്നതെല്ലാം
തിളക്കങ്ങളാവോ
രഹസ്യം ദൂരെ വെട്ടം 
കിട്ടാതിരിപ്പോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyalokame