ദുരൂഹ മന്ദഹാസമേ

ദുരൂഹ മന്ദഹാസമേ
ചികഞ്ഞു നോക്കിയാൽ 
തിരിഞ്ഞ സാരമേ 
തിരിഞ്ഞ സാരമേ 
മുടിഞ്ഞ ഭാരമേ
അപാരതേ നിസാര രേഖെ 

നീരാതെ ചുരുളി 
നീയോ കണ്ണിൽ കരുതി 
കൂരാ കൂരിരുളിൽ 
നീളേ ഞാനും പരതി

ശങ്കലീലേ ശങ്കലീലേ ലീലേ 
ശണ്ഠഹേതു നിദ്രഹാരി  വേലെ 
അന്തരാളം മന്ത്രലോകം മൂകം 
മന്ദഹാസത്തന്ത്രലോകം ലോകം 

തീരാ പാതിര 
തേടും പകലെ പകലെ 
മാറാ  യവനിക 
മാറേ തെളിയും  പൊരുളെ 

ശങ്കലീലേ ശങ്കലീലേ ലീലേ
അന്തരാളം മന്ത്രലോകം മൂകം 
മന്ദഹാസത്തന്ത്രലോകം ലോകം 
അന്തസ്സാരം അന്തസ്സാരം ശൂന്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Durooha Mandahaasame