പ്രസാദ ചന്ദന വരക്കുറി

പ്രസാദ ചന്ദന വരക്കുറി അണിയും
പ്രമോദമുഖിയാം പൊന്നുഷസ്സേ
നിന്റെ  താലങ്ങളിൽ ഇലക്കീറുകളിൽ
പ്രസാദ ചന്ദനം ഏറെയുണ്ടോ
(പ്രസാദ ചന്ദന....)

മഞ്ഞിൻ തിരകളിൽ മുങ്ങിയുണർന്നു
മനോഹരീ നീയണയുമ്പോൾ (2)
ഋതുസ്നാതേ നിന്നംഗസൗരഭ്യം (2)
എന്നിൽ ലഹരിയായ് ലഹരിയായ് പടരുകില്ലേ
(പ്രസാദ ചന്ദന....)

ആരും കൊതിക്കുന്ന പൂവുടൽ തൊടുവാൻ
ആരോമലേ ഇനി ദാഹമായി (2)
ഋതുവിന്റെ തേരിൽ നീ വരികയില്ലേ (2)
എന്നിൽ കവിതയായ് കവിതയായ് പടരുകില്ലേ
(പ്രസാദ ചന്ദന....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prasadachandana varakkuri

Additional Info

അനുബന്ധവർത്തമാനം