പൂവുടയാടകൾ ഭൂമിയെ ചാർത്തി

 

പൂവുടയാടകൾ ഭൂമിയെ ചാർത്തി
ആവണിപ്പൊൻപുലർ വേളകൾ പോയീ
അലസം മധുരം കൊലുസുകൾ പാടിയ
തിരുവാതിരയും ഓർമ്മകളായീ

കാനനച്ഛായയിൽ പണ്ടേതോ
കാമുകൻ പാടിയ സങ്കീർത്തനം
ആടിനെ മേയ്ക്കുമാ പെൺ കിടാവിൻ
കാതരമാം മനം ഓർക്കുകയായീ
വസന്തദിനാന്ത സുമങ്ങൾ തലോടി
വാർ തെന്നൽ അലയുകയായീ

താണുയർന്നാടുമീയൂഞ്ഞാലിൽ
താമരപ്പൈങ്കിളീ നീയും വരൂ
ഓണവും ആതിരരാക്കുളിരും
പ്രാണനിൽ തേകുന്നൂ തേൻ കണങ്ങൾ
വസന്ത തടങ്ങൾ തിരഞ്ഞു തിരഞ്ഞു
പാറിപ്പോം പറവകൾ നാം

-------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovudayaadakal bhoomiye chaarthi

Additional Info

അനുബന്ധവർത്തമാനം