എങ്ങുമെങ്ങും പുകഴ് കൊണ്ട

 

എങ്ങുമെങ്ങും പുകഴ് കൊണ്ട ഭൂമിമലയാളം
അങ്ങല്ലോ ഭംഗിയോലും പക്ഷിപാതാളം
കല്പവൃക്ഷച്ചില്ലകളാ ദിക്കിൽ നിന്നാൽ കാണാം
സ്വർഗ്ഗവാതില്‍പ്പക്ഷി പാടും പാട്ടും കേൾക്കാം

കുന്നിറങ്ങി വരുന്നതാരോ
കുശവന്റെ കുഞ്ഞിപ്പെണ്ണ്
കുടമൂതി വരുന്നതാരോ
കുളിരുള്ള കുരുക്കൻ കാറ്റ്
മുടിയുലഞ്ഞു പടമുലഞ്ഞു
പീലിക്കാവടി തുള്ളും
മുളം കാടിനു തുണയാരോ
മുയലു പോലെ തിരകൾ തുള്ളി
പ്പായുന്ന പാലരുവീ
പാലരുവീക്കരയിലെ നീലപ്പുൽമേടുകളിൽ
കാലിക്കുടമണി തുള്ളുന്നേ
കോലക്കുഴൽ മൂളുന്നേ
പാൽക്കടൽ ചുറ്റിപ്പറക്കുന്ന പൈങ്കിളീ
നീർക്കുഴിയിട്ട് നിവരുന്ന രാക്കിളീ
പാറിപ്പറന്നു വായോ ഇങ്ങു
പാടിപ്പറന്നു വായോ
പാടികൾ നടുമുറ്റത്തു പാടുന്ന
കാടിന്റെ മക്കളെ കാണാലോ
തിത്തക തെയ്യക ചോടു വെച്ചാടുമ്പോൾ
ഒത്തു പൊലിയ്ക്കാലോ

---------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engumengum pukazh konda