ആരോരുമില്ലാത്ത പൈതൽ ഞാൻ

 

ആരോരുമില്ലാത്ത പൈതൽ ഞാൻ
ആരോരുമില്ലാത്ത പൈതൽ
താരാട്ടു പാടിയില്ലാരും
തൊട്ടിലാട്ടിയുറക്കിയില്ലാരും

കൂടപ്പിറപ്പുകളില്ലാ ആരും
കൂടെക്കളിക്കാനുമില്ല
ഒറ്റയ്ക്കിരുന്നു കരഞ്ഞാൽ കണ്ണീ
രൊപ്പുവാൻ അമ്മയുമില്ലാ

സ്വർഗ്ഗത്തു ചെന്നാലവിടെ ഓരോ
കുഞ്ഞിനും വീടുണ്ടു പോലും
പോകാൻ വഴിയറിയില്ലാ കൊണ്ടു
പോകാനുമിന്നാരുമില്ലാ

ആരോ പറഞ്ഞു മരിച്ചാൽ പിന്നെ
നേരെയാ സ്വർഗ്ഗത്തു ചെല്ലാം
ഒന്നു മരിക്കാൻ കഴിഞ്ഞാൽ എത്ര
നന്നായിരുന്നെന്നു തോന്നും

--------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarorumillatha paithal njan