പൂവാടികളില്‍ അലയും (F)
പൂവാടികളില്‍ അലയും തേനിളം കാറ്റേ
കണ്ണീര്‍മഴയില്‍ കരള്‍ വാടി നില്പ്പു ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ
ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു
ഞാനറിയാതെന്‍ ആത്മാവിന് രാഗം നീ കവര്‍ന്നൂ
പൂവാടികളില്‍ അലയും തേനിളംകാറ്റേ
കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ
കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ
ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം
വീണ പോലും നീ കവര്‍ന്നൂ
പൂവാടികളില്‍ അലയും തേനിളംകാറ്റേ
കണ്ണീര് മാത്രം തന്നൂ പിരിഞ്ഞു നീ
പൂവാടികളില്‍ അലയും തേനിളംകാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poovadikalil alayum