പൂവാടികളിൽ അലയും
ഉം..... ആഹാ... അഹഹാ...
പൂവാടികളില്‍ അലയും തേനിളം കാറ്റേ
പനിനീര്‍മഴയില്‍ കുളിര്‍കോരിനില്‍പ്പൂ ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ
ഞാനറിയാതെന്‍ മണിയറയില്‍ നീ കടന്നു വന്നിരുന്നു (2)
ഞാനറിയാതെന്‍ മനതാരില്‍ (2)
നീ രാഗം പകര്‍ന്നൂ
പൂവാടികളില്‍ അലയും തേനിളം കാറ്റേ
പറയൂ കഥകള്‍ കാതോര്‍ത്തു നില്‍പ്പു ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ
കളിയോടം നീലനിലാവില്‍ തുഴയുന്നതാരോ
കരയില്‍ പൂമാലയുമായ് തിരയുന്നതാരോ (കളിയോടം..)
ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ
ഞാനും കാത്തിരിപ്പൂ
പൂവാടികളില്‍ അലയും തേനിളം കാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poovadikalil alayum
Additional Info
ഗാനശാഖ: