പൂമരം ഒരു പൂമരം
പൂമരം ഒരു പൂമരം
ഓർമ്മയിൽ ഒരു പൂമരം
കനവിൻ നർമ്മദാ തീരത്തിലോ
കഥകൾ തൻ കടലോരത്തിലോ (2)
എങ്ങോ എന്നോ ഞാൻ കണ്ട പൂമരം
ഉം...ഉം... (പൂമരം...)
ആ........ഓ........
കൊ,പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ
പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2)
പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ
ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ (പൂമരം...)
ദലമായ ദലമെല്ലാം ഹൃദയം പോലവേ
അവ തൂകും മർമ്മരം പ്രണയം പോലവേ (2)
ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ
മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ (പൂമരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poomaram oru poomaram