ഒരു മാലയിൽ പല പൂവുകൾ

ഒരു മാലയിൽ പല പൂവുകൾ
പൂവിന്നു പൂ തുണയായിടും
ഹൃദയസുമങ്ങളെ അണി ചേർത്തൊരുക്കും
ഈ ബന്ധനം കുടുംബം
കുടുംബം കുടുംബം
ഓ...ഈ ബന്ധനം കുടുംബം
കുടുംബം കുടുംബം
(ഒരു മാലയിൽ...)

ഒരു ചുണ്ടിലെ ചിരിദീപിക
കണി കാണുവാൻ പല കണ്ണുകൾ
ഇരു കണ്ണുകൾ കലങ്ങീടുകിൽ
പല സാന്ത്വന തൂവാലകൾ
ഒരുമയിതേ താളം എന്നെന്നുമായാൽ
ഒരു ഗാനമേ ഈ ജീവിതം
ഓ ഈ സ്നേഹമേ ശാശ്വതം
(ഒരു മാലയിൽ...)

സ്വപ്നങ്ങൾതൻ കൊടിയേറ്റമായ്
ഇനിയെന്നുമേ മധുരോത്സവം
ദുഃഖങ്ങളെ പൊയ്ക്കൊള്ളുക
സ്വപ്നങ്ങൾതൻ ദേവാലയം
നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല
നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല
അതിശക്തമേ ഈ മന്ദിരം
ഓ ഈ സ്നേഹമേ ശാശ്വതം
(ഒരു മാലയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Oru maalayil pala poovukal

Additional Info

Year: 
1983

അനുബന്ധവർത്തമാനം