പൂക്കുറിഞ്ഞിക്കിളിക്കൊരു

പൂക്കുറിഞ്ഞിക്കിളിക്കൊരു പുള്ളിമാനെ സ്നേഹം
പൂത്ത പാലപ്പന്തലിലെ പുടവ വാങ്ങാൻ മോഹം
പുടവ വാങ്ങാൻ മോഹം
(പൂക്കുറിഞ്ഞി...)

ചില്ലകളിൽ കാറ്റു വന്നു ചിലങ്കയിട്ടപ്പോൾ
ചെല്ലക്കിളി വർണ്ണക്കിളി പാട്ടു പാടി (2)
കളരി തേടും മാനേ കവിത തേടും മാനേ
കരളിനുള്ളിലെ പ്രണയനാമ്പുകൾ നീയറിഞ്ഞില്ലേ
(പൂക്കുറിഞ്ഞി...)

കൊമ്പുകളിൽ കൊക്കുരുമ്മാൻ കൊതിച്ചിരുന്നു
കണ്ണുകളിൽ മുത്തമിടാൻ കാത്തിരുന്നൂ (2)
കനവിലെത്തിയ മാനേ കാടു ചുറ്റും മാനേ
കാതിലോതാം നീയിണങ്ങും കാമുകമന്ത്രം
(പൂക്കുറിഞ്ഞി...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkurinjikkilikkoru

Additional Info

അനുബന്ധവർത്തമാനം