ഗലീലിയാ രാജനന്ദിനി
ഗലീലയാ രാജനന്ദിനി
സലോമിയാം രാഗസുന്ദരി
നക്ഷത്രപ്പൂ ചൊരിയും ശില്പശാലയിലൊരു
സ്വപ്നദേവതയായ് നൃത്തമാടി രാജ
സപ്തമന്റെ ജന്മദിനനൃത്തമാടി
ഗലീലയാ രാജനന്ദിനി
സലോമിയാം രാഗസുന്ദരി
മാരിവില്ലൊളി ചിന്നും താരുണ്യം സദസ്സിൽ
മാലാഖയായ് മധുമാരി തൂകി
സന്തുഷ്ടനായ് മന്നൻ
വത്സലപുത്രിയോടെന്തു സമ്മാനവും
ചോദിക്കാനരുളി
ജനനീ തൻ മകളേ അരികിൽ വിളിച്ചു
പ്രിയമുള്ള സമ്മാനം എന്തെന്നു ചൊല്ലി
സ്നാപകൻ തന്നുടെ ശിരസ്സൊരു
വെള്ളിത്താലത്തിൽ സമ്മാനമായ് തരേണം
സ്വർഗ്ഗദൂതന്റെ ശിരസ്സെത്തീ സഭയിൽ
വിശ്വപ്രകൃതി നടുങ്ങി വിറച്ചു പോയ്
ആ മിഴി തുറന്നു ആ ശബ്ദമുണർന്നു
നീതിതൻ പ്രവചനം മാറ്റൊലി കൊണ്ടു
ഹേറോദേസേ നിന്റെ വാൾ തന്നെ നിന്റെ ശിരസ്സിൽ വീഴ്ത്തുന്ന നാൾ
അടുത്തുവെന്ന് നീ ഓർമ്മിക്കുക
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Galeeliya rajanandini
Additional Info
Year:
1980
ഗാനശാഖ: