പൊന്നുപൊന്നു താരകളാം
പൊന്നുപൊന്നുതാരകളാം
കൊന്നപ്പൂങ്കുലകളുമായ്
വന്നണയും ചൈത്രരാത്രി
ഈ മൺ കുടിലിൽ ഞാനേകനല്ലോ
ഈ മൺ വിളക്കാരും കൊളുത്തീലല്ലോ
ഈ മുളം തണ്ടും മൂകമല്ലോ (പൊന്നു...)
പൊന്നും കുടം നിറയെ പാലമൃതുമായിങ്ങു
വന്നണയും ശാരദനിലാവേ
എന്റെയോട്ടുകിണ്ണമിന്നും ഒഴിഞ്ഞിരിപ്പൂ
എന്റെയോണപ്പൂക്കൾ കണ്ണീർ ചൊരിഞ്ഞു നില്പൂ
എങ്കിലും ഉറങ്ങാതെ ഞാനിരിപ്പൂ
വെറുതേ വെറുതേ ഞാനിരിപ്പൂ (പൊന്നു...)
വിണ്ണിൻ കളമെഴുത്തുപാട്ടിനു തുടികൊട്ടാൻ
വന്നണയും കൃഷ്ണമേഘക്കിളിയേ
എന്റെ കാവിലുത്സവങ്ങൾ കഴിഞ്ഞു പോയീ
എന്റെ ദേവീവിഗ്രഹവും ഉടഞ്ഞു പോയി
എങ്കിലും ഒരോർമ്മയായ് ഞാനിരിപ്പൂ
വെറുതേ വെറുതേ ഞാനിരിപ്പൂ (പൊന്നു...)
----------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ponnuponnu thaarakalaam
Additional Info
ഗാനശാഖ: