മാകന്ദപുഷ്പമേ

ആ.. ആ.. ആ.... 
മാകന്ദപുഷ്പമേ.. 
മാ‍കന്ദപുഷ്പമേ മാറിലണിയൂ
ഹേമന്തസഖിനല്‍കും സ്നേഹോപഹാരം ഈ
നീഹാരശീകര രത്നഹാരം
നീഹാരശീകര രത്നഹാരം
(മാകന്ദപുഷ്പമേ...)

നിന്‍ ദലപുടങ്ങളിലേതോ വിരഹിണിതന്‍
നൊമ്പരം പടര്‍ത്തിയ നാളങ്ങളോ (2)
ഋതുമംഗലമായ് കൊളുത്തിവെച്ചൊരു
സുരഭിലദീപത്തിന്‍ ജ്വാലകളോ (2)
(മാകന്ദപുഷ്പമേ....)

നിന്നിതള്‍ചൊടികളിലേതോ പ്രിയകരമാം
മന്ത്രങ്ങള്‍ ഉരുവിടും താളങ്ങളോ (2)
ഒരുപൊന്‍തകിടില്‍ പകര്‍ത്തിവെച്ചൊരു
മധുരാനുരാഗത്തിന്നീണങ്ങളോ (2)
(മാകന്ദപുഷ്പമേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maakanda pushpame