നീരാഴിപ്പെരുമാളേ

 

നീരാഴിപ്പെരുമാളേ
നീ വാഴും കൊട്ടാരത്തിന്
താഴുണ്ടോ തഴുതുണ്ടോ
തങ്കക്കതകുണ്ടോ
നീലക്കൽത്തറയുണ്ടോ നിലവറയുണ്ടോ
നിലവറയിൽ ആരും കാണാ നിധിയുണ്ടോ (നീരാഴി...)

മുത്തുക്കുട പോലെ താമരമൊട്ടു പോലെ
മുകളിൽ താഴികക്കുടമുണ്ടോ
ആയിരമാനകൾ തുമ്പിക്കൈ പൊക്കിയാ
താഴികപ്പൊൻ കുടം താങ്ങുന്നുണ്ടോ
മണിയറയിൽ രാജ്ഞിയുണ്ടോ
മത്സ്യകന്യകകളുണ്ടോ (നീരാഴി...)

പട്ടിൽ കിഴി കെട്ടി മാണിക്ക്യക്കല്ലുകൾ
പതിനെട്ടറകൾ നിറയേയുണ്ടോ
ആനയ്ക്കെടുപ്പതു പൊന്നിന്റെ കൂമ്പാരം
ആ നിലവറകളിലാകെയുണ്ടോ
നിധി തേടാൻ മോഹമുണ്ടോ
നീയിതിലേ പോരുന്നോ (നീരാഴി...)

---------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerazhipperumale

Additional Info

അനുബന്ധവർത്തമാനം