പൊൻകളഭമഴ
പൊന്‍ കളഭ മഴ പെയ്തുണരുമൊരു മണ്‍തരികളിളകി
അനുപദമെന്‍ കരളിലൊരു പൊന്‍ കമലദളമിന്നഴകിലിളകി
കളമധു വിതറിയ കനവിലെയൊരു ചെറു കിളിമകളുണരുകയായ്
ചിരിയുടെ ചിറകടി തുരുതുരെയുതിരുമതിതു വഴി ഇനി വരവായ്
കനവിലേതു പുതു കനകവീണയൊരു സ്വര കണ മധു മണിയണിയു-
മൊരര ഞൊടി പാടുന്നു സൌമ്യമായ് നിഴലാടുന്നു ലോലമായ് (പൊന്‍കളഭമഴ)
താരാകദംബങ്ങളേ മേലേ തളിര്‍വിരലാല്‍ തിരിയുഴിയൂ
നീഹാരശൈലങ്ങളേ നീളേ കുളിര്‍മണിയാല്‍ കുറിയെഴുതൂ
നിറം പകര്‍ന്നൊരു നിഴല്‍ക്കിനാക്കളില്‍ ഉണര്‍ന്നതെന്തിനു നീ
കണിമലരിതളുകള്‍ അടിമുടിയണിയുമൊരുടലിതില്‍ അഴകെഴുതാം
നവവസന്തമൊരു വരസുഗന്ധലയകലയണിഞ്ഞു വരുമിതുവഴിയേ
സന്ധ്യകള്‍ മെഴുകിയ പൂമ്പൊടിയണിയുമൊരരിയ ശലഭമിനി ഞാന്‍
ഒരു ഞൊടി പാടുന്നു സൌമ്യമായ് നിഴലാടുന്നു ലോലമായ് (പൊന്‍കളഭമഴ)
ചിത്രാംബരക്കാവിലോ മേലേ ചിറകൊലി തന്‍ ശ്രുതി മുറുകി
പൊന്നാവണിക്കാറ്റിലോ ദൂരേ പുലരൊളി തന്‍ കുളിരിളകി
സ്വയം മറന്നൊരു പകല്‍ക്കിനാക്കളിലലിഞ്ഞതെന്തിനു നീ
പദമലരിണകളിലിളകിയ മണികളിലൊരു പുതു ജതിയുതിരാന്‍
ഇനി മനസ്സിലൊരു സുഖപരാഗകണമലിയുമേതു മനമിതളണിയാന്‍
നെഞ്ചകമൊഴുകിയ ഗംഗയിലൊരു നറുകലിക തിരയുമിനി ഞാന്‍
ഒരു ഞൊടി പാടുന്നു സൌമ്യമായ് നിഴലാടുന്നു ലോലമായ് (പൊന്‍ കളഭ മഴ)
----------------------------------------------------------------------------------------------------