പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
ദുഃഖത്തിന്‍ കയ്പില്ലാതെ
ദുനിയാവിൽ വാഴ്വിന്ന്
ആ....മജാ.. മജ.. മജ.. മജയെവിടെ
കണ്ണുനീരുപ്പില്ലാതെ ജീവിതക്കഞ്ഞിക്ക്
രുചി...രുചി..രുചിയെവിടെ ആ...
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
ഖബറിനുള്ളില്‍ ചെന്നുചേരാന്‍
വെറും നാലേ നാലു മാത്ര
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
ഇന്നു മോഹം പൂവണിയും
നാളെ മണ്ണില്‍ വീണടിയും ആ...
ഇന്നു മോഹം പൂവണിയും
നാളെ മണ്ണില്‍ വീണടിയും
കെട്ട ബീഡിക്കുറ്റിപോലെ ആ...
കെട്ട ബീഡിക്കുറ്റിപോലെ
ആജത്താകെ മയ്യത്താകും
ഇതിനിടയില്‍ ഒരു ചിരിതന്‍
മാരിവില്ല് മിന്നിമായും
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
മുന്തിരിപ്പാത്രത്തിലാരും
കണ്ണുനീര്‍ ചൊരിഞ്ഞിടല്ലേ ആ...
മുന്തിരിപ്പാത്രത്തിലാരും
കണ്ണുനീര്‍ ചൊരിഞ്ഞിടല്ലേ
കോഴിബിരിയാണീന്റെ ദമ്മില്
പൂഴിമണ്ണ് നിറച്ചിടല്ലേ
ശോകമാകും പൂവിനാലൊരു
പുഞ്ചിരിപ്പൂമാല കോര്‍ക്കൂ
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
ഖബറിനുള്ളില്‍ ചെന്നുചേരാന്‍
വെറും നാലേ നാലു മാത്ര
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര