കരളിതിലേതോ കിളി പാടീ

കരളിതിലേതോ കിളി പാടി
കനവുകളാകെ  കനി ചൂടി (2)

നിൻ പ്രേമഗീതം എന്നാത്മനാദം
ആശാമയൂരം ആടുന്ന നേരം
ഞാനായീ നീയും നീയായ് ഞാനും
അന്യോന്യമലിയുന്ന നിമിഷങ്ങളിൽ
(കരളിതിലേതോ..)

സ്വർഗ്ഗീയഹർഷം സംഗീത ഹർഷം
എൻ ജീവഹാരം രാഗോപഹാരം
നീയായ് ഞാനും ഞാനായ് നീയും
മാറുന്ന കമനീയ നിമിഷങ്ങളിൽ
(കരളിതിലേതോ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karalithiletho Kilipadi

Additional Info

അനുബന്ധവർത്തമാനം