പിന്നെയും പാടിയോ
പിന്നെയും പാടിയോ രാപ്പാടി നീ
പ്രിയ ഹൃദയ ഗീതകം(2)
അറിയില്ല നീ അനുരാഗി തൻ
അകതാരിൻ ഗന്ധം ചൊല്ലി
ശ്രുതിയിണക്കും മാരുതൻ (പിന്നെയും..)
വിടരുന്ന പൂവിൻ ദുഃഖം
ഉരുകുവതു തേൻ
പ്രണയിക്കും കരളിൻ സ്വപ്നം
മിഴിയിതളിൽ തേൻ
പറയാത്തൊരായിരം വ്യഥകൾ നിന്നോർമ്മയിൽ
അഴലിനുമറിവ് നീ ഒരു സുഖം (പിന്നെയും..)
ഇരുളിന്നുമുണ്ട് മോഹം
കൈതമലർ പോൽ
പുകയുന്ന മനസ്സിൻ നോവും
ചിലർക്കു ചിരി താൻ
പാടാത്തൊരായിരം വരികൾ നിൻ നാവിലും
അഴലിനുമറിവ് നീ ഒരു സുഖം (പിന്നെയും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pinneyum paadiyo