ആലോലം ഓലോലം

ആലോലം ഓലോലം മുകിൽ പുഷ്പം ചൂടി

ആഷാഢത്തിലെ പൂക്കളുമാടി

കോച്ചി വിറയ്ക്കുന്ന കാവും കൊതിച്ചു

കോകില കാകളി കേട്ടുറങ്ങീടാൻ

(ആലോലം..)

ശരധാരതൂകിയൊരിന്ദ്ര ധനുസ്സും

മണമുണ്ടു നീർ കുടിച്ച് ഇളകുന്ന കാറ്റും (2)

കാവും രാവും അറിഞ്ഞില്ല നമ്മൾ

കുളിർ കൊണ്ടു നൊന്തകാര്യം ഈ

കുളിർമാല കോർത്ത കാവ്യം

(ആലോലം..)

ഒരു താരം കാർകൊണ്ടൽ കിളിവാതിലിലൂടെ

ഒളി ചിന്നി ശുഭമസ്തു എന്നോതിടുന്നു (2)

ഇലയും പൂവും പുണർന്നാടുന്നു

എൻ ഹർഷസംഗീതം ഇനി

എൻ ശീതളാലിംഗനം

(ആലോലം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alolam ololam

Additional Info

അനുബന്ധവർത്തമാനം