പിംഗളകേശിനീ മൃത്യുമാതാ

പിംഗളകേശിനീ മൃത്യുമാതാ(2)
മിടിക്കുന്നീ നാഡിയില്‍
നിന്‍ ദൃഢസ്പന്ദനം
പുല്‍കാന്‍ വരവായ്(2)
ഈ മര്‍ത്ത്യനെ
പുല്‍കാന്‍ വരവായ്
(പിംഗളകേശിനീ മൃത്യുമാതാ)

വേദപൂര്‍ണ്ണേ നിന്‍ നിശ്ചയം(2)
വൈദ്യത്തിനതീതം
തുടിക്കുമാ ആദിസത്യവും
ഇടിമിന്നലുമായെന്‍ വിരലില്‍
പിംഗളകേശിനീ മൃത്യുമാതാ
പുല്‍കാന്‍ വരവായ്
ഈ മര്‍ത്ത്യനെ
പുല്‍കാന്‍ വരവായ്
(പിംഗളകേശിനീ മൃത്യുമാതാ)

നീ മീട്ടുന്ന മൃത്യുശ്രുതിയും (2)
നിന്‍ ചിലമ്പൊലിയും
ഞാന്‍ അറിയും നിന്‍ സാമീപ്യം
ഈ സിരകളില്‍ നിന്‍ സാന്നിദ്ധ്യം
പിംഗളകേശിനീ മൃത്യുമാതാ
പുല്‍കാന്‍ വരവായ് ഈ മര്‍ത്ത്യനെ
പുല്‍കാന്‍ വരവായ്
(പിംഗളകേശിനീ മൃത്യുമാതാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pingala keshini mruthyumatha

Additional Info

Year: 
2001

അനുബന്ധവർത്തമാനം