നിറഞ്ഞും കവിയാത്ത പുണ്യദേവാ

നിറഞ്ഞും കവിയാത്ത പുണ്യദേവാ
തുളുമ്പും കനിവിന് ശ്രേഷ്ഠനാഥാ
ദാസിയായതെൻ കുലത്തിൻ പെരുമ
നിൻ പെരുമയിൽ ഞാൻ ദേവിയായി

(നിറഞ്ഞും കവിയാത്ത)

പാവന ദേഹത്തെ സ്പര്ശിച്ചവള് ഞാന്
മാനസാ നിന് മനസ്സറിയാതെ (2)
സ്പര്ശനം നിന്നില് പടര്ത്തും ജ്വാലകള്‍
കെടുത്താം ഞാന് വെറും മഞ്ഞുതുള്ളി
ശാന്തസ്വരൂപാ നിന് അഗ്നി തേടും
ഈ ഹിമബിന്ദുവും ആ ചൂടു തേടും
ആ ചൂടു തേടും ആ ചൂടു തേടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Niranjum kaviyaatha punyadeva

Additional Info

Year: 
2001

അനുബന്ധവർത്തമാനം